തുല്യ ജോലിക്ക് തുല്യ വേതനം; ജില്ലയില്‍ പ്രകടനവും പൊതുയോഗവും നടത്തി

കോഴിക്കോട് : കാഷ്വല്‍-കരാര്‍ തൊഴിലാളികള്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം എന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രകടനവും പൊതുയോഗവും നടത്തി. സിഐടിയു ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ ഇ എം എസ് സ്റ്റേഡിയം പരിസരത്തുനിന്നാരംഭിച്ച പ്രകടനം മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് വി. പി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി. ദാസന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി പി. കെ. മുകുന്ദന്‍ സ്വാഗതവും സി പി സുലൈമാന്‍ നന്ദിയും പറഞ്ഞു.
