KOYILANDY DIARY.COM

The Perfect News Portal

തുടര്‍ച്ചയായ മൂന്നാം ദിവസവും ആഭ്യന്തര ഓഹരി വിപണികളില്‍ നഷ്‌ടം

തുടര്‍ച്ചയായ മൂന്നാം ദിവസവും ആഭ്യന്തര ഓഹരി വിപണികളില്‍ നഷ്‌ടം. സെന്‍സെക്‌സ് സൂചിക 248.51 പോയിന്റ്‌ ഇടിഞ്ഞ്‌ 25,638.11 ലും നിഫ്‌റ്റി 82.25 പോയിന്റ്‌ നഷ്‌ടത്തില്‍ 7781.90 ലുമാണ്‌ ഇന്നലെ ക്ലോസ്‌ചെയ്‌തത്‌.
ഡോളറുമായുള്ള വ്യാപാര മൂല്യത്തില്‍ രൂപയ്‌ക്കും ഇന്നലെ കനത്ത നഷ്‌ടമുണ്ടായി. ഒരു ഡോളറിന്‌ എതിരേ 67.01 എന്ന നിലയില്‍ രണ്ടുവര്‍ഷത്ത ഏറ്റവും കുറഞ്ഞ നിലയിലാണ്‌ രൂപ. അവസാന മൂന്നു വ്യാപാര ദിനങ്ങളിലായി സെന്‍സെക്‌സിന്‌ 531.30 പോയിന്റിന്റെ നഷ്‌ടമാണ്‌ ഉണ്ടായിരിക്കുന്നത്‌.

Share news