തീരദേശ മേഖലയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒരു മാസത്തെ ശമ്പളം ഭക്ഷ്യ കിറ്റായി നൽകി യുവാവ് മാകൃകയായി
കൊയിലാണ്ടി: ലോക്ക് ഡൗൺ മാസത്തിൽ ലഭിച്ച ശമ്പളം സ്വന്തം നാട്ടിലെ തീരദേശ മേഖലയിലെ 100 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ കൊടുത്ത് മാതൃകയായി കൊല്ലം 42ആം വാർഡിലെ പൊതു പ്രവർത്തകൻ സൗലത്ത് അഹമ്മദ് (കൂട്ടുംമുഖം). കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലെ സ്റ്റാഫാണ് തൻ്റെ ശമ്പളത്തിൽ നിന്നും മാറ്റി വെച്ച തുക ഇതിനായി ഉപയോഗിച്ചത്. വിതരണത്തിന് ഊരാംകുന്ന് പരിസരവാസികൾ നേതൃത്വം നൽകി.

കോവിഡ് രൂക്ഷമായ കാരണത്താൽ ലോക്ക് ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ ഇടത്തരം കുടുംബങ്ങളിൽ സാമ്പത്തികമായും, മാനസികമായും പ്രയാസം അനുഭവിക്കുന്നവർ. പ്രത്യേകിച്ചും തീരദേശ മേഖലയിലെ ദിവസക്കൂലിയെടുക്കുന്ന തൊഴിലാളികൾ, ശമ്പളം മുടങ്ങി കിടക്കുന്ന മറ്റ് പ്രൈവറ്റ് ജീവനക്കാർ എന്നീ മേഖലയിലുള്ളവർക്ക് വേണ്ടി കരുതലിന്റെ കൈതാങ്ങായി പൊതു ജനങ്ങളുടെ ക്ഷേമ പ്രവർത്തനത്തിൽ കൂടെയുണ്ടാകുമെന്ന് സൗലത്ത് അഹമ്മദ് കൂട്ടുംമുഖം അറീയിച്ചു. പരിപാടി കൂട്ടുമുഖം ഇമ്പിച്ചി അഹമ്മദ് ഉദ്ഘടനം ചെയ്തു, പ്രമോദ് കുമാർ,യു കെ പ്രകാശൻ, അനസ് എന്നിവർ നേതൃത്വം നൽകി.


