തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണ്ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണ്ണം പിടികൂടി. ഡിആര്‍ഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. തിരുമല സ്വദേശി സുനിലിന്റെ പക്കല്‍ നിന്നാണ് എട്ട് കോടി വിലവരുന്ന സ്വര്‍ണ ബിസ്കറ്റുകള്‍ പിടിച്ചെടുത്തത്. ഒമാനില്‍ നിന്നാണ് സുനില്‍ തിരുവനന്തപുരത്തെത്തിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് ഡിആര്‍ഐ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഒമാനില്‍ നിന്ന് വന്ന രണ്ട് യാത്രക്കാര്‍ പൊലീസ് കസ്റ്റഡിയിലാണ്.
