KOYILANDY DIARY.COM

The Perfect News Portal

ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെ സസ്പെൻഡ്‌ ചെയ്ത നടപടി പിൻവലിക്കുക

കേഴിക്കോട്: ഓൺലൈൻ ക്ലാസിൽ കേന്ദ്ര സർക്കാറിനെ ഫാഷിസ്​റ്റ്​ എന്ന് പ്രയോഗിച്ചതായ പരാതിയെ തുടർന്ന് കേന്ദ്ര സർവകലാശാല അധ്യാപകനെ സസ്പെൻഡ്​ ചെയ്തു. കേന്ദ്ര സർവകലാശാല കേരളയിലെ ഇൻറർനാഷനൽ റിലേഷൻസ് ആൻഡ്​ പൊളിറ്റിക്സിലെ അസോസിയേറ്റ് പ്രഫസർ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെയാണ് സസ്പെൻഡ്​ ചെയ്തത്. ഓൺലൈൻ ക്ലാസിൽ ഫാഷിസം നാസിസം എന്ന വിഷയത്തിൽ ലോകത്തിലെ ഫാഷിസ്റ്റ് ഭരണകൂടങ്ങളെ പരാമർശിക്കുേമ്പാൾ നിലവിലെ ഇന്ത്യൻ ഭരണകൂടം ഫാഷിസ്റ്റ് ഭരണകൂടമാണ് എന്ന് പരാമർശിച്ചുവെന്ന പരാതിയെ തുടർന്നാണ് നടപടി. എ.ബി.വി.പി കേന്ദ്ര മാനവശേഷി വകുപ്പിന്​ നൽകിയ പരാതിയിലാണ് നടപടി.

പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രാലയം വൈസ് ചാൻസലർ ഡോ. വെങ്കിടേശ്വരലുവിനു നിർദേശം നൽകിയിരുന്നു. എന്നാൽ, നടപടിക്ക്​ മാത്രമുള്ള കുറ്റകൃത്യം അധ്യാപകന്റെ ഭാഗത്തുനിന്ന്​ ഉണ്ടായിട്ടില്ലെന്ന നിലപാടാണ് സർവകലാശാല എടുത്തത്.
കേന്ദ്ര സമ്മർദ്ദം ശക്തമായതോടെയാണ് നടപടി. ക്ലാസ്​ മുറിയിൽ അധ്യാപക​ൻറ അകാദമിക് സ്വാതന്ത്ര്യത്തിനെതിരായ നടപടിക്കെതിരെ കെ. സച്ചിതാനന്ദൻ ഉൾപ്പടെയുള്ള സാംസ്കാരിക പ്രവർത്തകർ രംഗത്തുവന്നിരുന്ന സാഹചര്യത്തിൽ കേരള വിദ്യാർത്ഥി ജനത ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.കേരള വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവ്, ജില്ലാ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ സംയുക്ത പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *