ഡോക്ടേഴ്‌സ് ദിനം ആചരിച്ചു
കൊയിലാണ്ടി: ഇന്ത്യന്‍ സീനിയര്‍ ചേമ്പര്‍ കൊയിലാണ്ടി ലീജിയന്‍ ദേശീയ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ഡോ. ശുഭലക്ഷ്മി സൗമ്യേന്ദ്രനെ ആദരിച്ചു. ആതുര സേവന രംഗത്ത് 1976 മുതല്‍ നഗരത്തിലെ ശങ്കര്‍ ക്ലിനിക്കിലും പിന്നീട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലും സജീവമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. കോവിഡ് നിയന്ത്രണം പാലിച്ച് ലളിതമായി നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സീനിയര്‍ ചേമ്പര്‍ പ്രസിഡന്റ് ജഗതീഷ് ബാബു പുരസ്‌കാരം സമര്‍പ്പിച്ചു. ദേശീയ ട്രഷറര്‍ ജോസ് കണ്ടോത്ത്, പി.ഇ. സുകുമാരന്‍, എം. മനോജ് വൈജയ, ഇ.ചന്ദ്രന്‍, രവീന്ദ്രന്‍ കോമത്ത്, സി.കെ. ലാലു എന്നിവര്‍ സന്നിഹിതരായിരുന്നു.

