KOYILANDY DIARY.COM

The Perfect News Portal

ഡൊണാള്‍ഡ് ട്രംപുമായ് തന്നെ ഉപമിച്ച്‌ എംപി സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി> മാധ്യമങ്ങള്‍ ചെകുത്താന്‍ എന്ന് മുദ്രകുത്തിയതിന് പിന്നാലെ വിവാദങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപുമായ് തന്നെ ഉപമിച്ച്‌ എംപി സുബ്രമണ്യന്‍ സ്വാമി. റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘു റാം രാജന്‍റെ സ്ഥാനമാറ്റ പ്രശ്നങ്ങളെയും വിവാദങ്ങളെയും കുറിച്ച്‌ സ്വാമി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രഘു റാം രാജനെ പരിഹസിച്ചാണ് സ്വാമിയുടെ ട്രംപ് മുന്നേറ്റം.

‘ സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്ന മാലാഖയെ സംരക്ഷിക്കുന്നത് മാധ്യമങ്ങളാണ്. അയാള്‍ പോയാല്‍ രാജ്യത്തിന്‍റെ സാന്പത്തിക നില മുഴുവന്‍ തകരും എന്ന് വരുത്തിതീര്‍ത്തു. ഞാന്‍ ചെകുത്താനാണെന്ന് സമ്മതിക്കുന്നു’ എന്നായിരുന്നു സ്വാമിയുടെ പ്രസ്താവന. റിസര്‍വ് ബാങ്ക് പ്രശ്നത്തില്‍ തന്നെ കറുപ്പ് തേച്ചെന്ന് ആരോപിച്ച്‌ മാധ്യമങ്ങള്‍ക്കെതിരെ ക്യാന്പെയ്ന്‍ തുടങ്ങിയ സ്വാമി അതുമായ് മുന്നോട്ട് പോവുകയാണ്.

പ്രസ്താവനകള്‍ക്കു പിന്നാലെ ട്രന്പുമായ് ബന്ധപ്പെടുത്തി ട്വീറ്റ് ഇട്ടും സ്വാമി രംഗത്തെത്തി. മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും എതിരെ വില കുറഞ്ഞ പ്രസ്താവനകള്‍ നടത്തിയ ട്രന്പിനെ മാധ്യമങ്ങള്‍ തുടര്‍ച്ചയായ് വിമര്‍ശിക്കുന്ന സാഹചര്യത്തില്‍ ട്രംപിനോട് മാധ്യമങ്ങള്‍ ക്ഷമിക്കുമോ? എന്ന ട്വീറ്റിലൂടെ മറ്റൊരു ട്രംപായ് വലിയ വളര്‍ച്ചയാണ് സുബ്രമണ്യന്‍ സ്വാമിയുടേത്.

Advertisements
Share news