ഡിവൈഎഫ്ഐ കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് കലോത്സവം വർണ്ണം 2020

കൊയിലാണ്ടി. ഡിവൈഎഫ്ഐ കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിൽ യൂണിറ്റ് കലോത്സവം സംഘടിപ്പിച്ചു. വർണ്ണം 2020 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി നഗരസഭാ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. കലാ-കായിക രംഗത്ത് കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള അനുമോദനം ഡിവൈഎഫ്ഐ ബ്ലോക് സെക്രട്ടറി ബി പി ബബീഷ് നിർവഹിച്ചു.
ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ കെ സുകുമാരൻ അധ്യക്ഷത വഹിച്ചു. സിപിഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി ടി വി ദാമോദരൻ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പി കെ രാഗേഷ്, സിപിഐ(എം) കുറുവങ്ങാട് ബ്രാഞ്ച് സെക്രട്ടറി എം. വി രവി, യൂണിറ്റ് പ്രസിഡണ്ട് നിരഞ്ജന വിശ്വനാഥ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എൻ അഭിജിത്ത് സ്വാഗതവും ഡിവൈഎഫ്ഐ മേഖല ജോയിൻ്റ് സെക്രട്ടറി സി.കെ. മിഥുൻ ദാസ് നന്ദിയും പറഞ്ഞു.

