ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

കല്പറ്റ: മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓട്ടോ പെര്‍മിറ്റുകള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കല്പറ്റയില് പ്രതിഷേധ പ്രകടനം നടത്തി. ഗിരീഷ്, പി.ജി. സന്തോഷ് കുമാര്‍, സാലി റാട്ടക്കൊല്ലി, എന്‍. മുസ്തഫ, ബഷീര്‍, കുഞ്ഞൂട്ടി, രാജീവന്, ഹംസ, രാഘവന് എന്നിവര്‍ നേതൃത്വം നല്കി.
