ട്രേഡ് യൂണിയനുകളും സാംസ്കാരിക സംഘടനകളും നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന് KSSPU ഐക്യദാർഢ്യം

കൊയിലാണ്ടി: രാജ്യ വ്യാപകമായി നവംബർ 26ന് ട്രേഡ് യൂണിയനുകളും സാംസ്കാരിക സംഘടനകളും നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി പ്രകടനവും പൊതുയോഗവും നടത്തി. ksspu സംസ്ഥാന സെക്രട്ടറി T.V. ഗിരിജ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ളോക്ക് പ്രസിഡണ്ട് N.K.K മാരാർ അദ്ധ്യക്ഷത വഹിച്ചു.
.

- PFRDA നിയമം റദ്ദ് ചെയ്ത് ടാറ്റൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, ജനാധിപത്യ ട്രേഡ് യൂണിയൻ അവകാശങ്ങൾ കവർന്നെടുക്കുന്ന ലേബർ കോഡുകൾ പിൻവലിക്കുക,
- കാർഷിക മേഖലയെ തകർക്കുന്ന വിനാശകരമായ നിയമങ്ങൾ ഉപേക്ഷിക്കുക എന്നിവയാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.

.
KSSPU കൊയിലാണ്ടി, പന്തലായനി ബ്ളോക്കുകൾ സംയുക്തമായി ബ്ളോക്ക് ഓഫീസ് പരിസരത്തു നിന്നും പ്രകടനമായി കൊയിലാണ്ടി പട്ടണം ചുറ്റി ബസ്റ്റാന്റ് പരിസരത്ത് പൊതുയോഗം ചേർന്നു. KSSPU സംസ്ഥാന കമ്മറ്റി അംഗം C. അപ്പുക്കുട്ടി, സംസ്ഥാന കൗൺസിലർ സുധാകരൻ മാസ്റ്റർ, ജില്ലാ കമ്മറ്റി അംഗം സുകുമാരൻ മാസ്റ്റർ, P.v. രാജൻ, സുരേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
