ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

താമരശ്ശേരി: ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിഭവൻ പരിസരത്ത് ദ്വിദിന ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ എം.എം. സബീന പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ഖദീജ സത്താർ അധ്യക്ഷയായി. എ. അരവിന്ദൻ, എം.ടി. അയ്യൂബ് ഖാൻ, കെ. മഞ്ജിത, സൗദ, ആയിഷ, ശംസിത, റംല, ആർഷ്യ, ബുഷ്റ തുടങ്ങിയവർ പങ്കെടുത്തു.

