ജ്ഞാനോദയം ചെറിയമങ്ങാട് ജേതാക്കൾ


കൊയിലാണ്ടി: ചെറിയമങ്ങാട് ജ്ഞാനോദയം ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച സെവൻസ് ഫുട് ബോൾ ടൂർണ്ണമെൻ്റിൽ ജ്ഞാനോദയം ജേതാക്കളായി. ചെറിയമങ്ങാട് കോട്ടയിൽ ഭഗവതി ക്ഷേത്ര ഗ്രൗണ്ടിൽ പൂഴിമണലിൽ 10 ദിവസങ്ങളിലായി നടത്തിയ ടൂർണ്ണമെൻ്റിൻ്റെ ഫൈനലിൽ സ്ത്രീകളടക്കം തിങ്ങിനിറഞ്ഞ കാണികളുടെ ആരവത്തിൽ എഫ്. സി. വിരുന്നുകണ്ടിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ജ്ഞാനോദയം ജേതാക്കളായത്.


മുൻകാല കളിക്കാരനായ എൽ.എസ്. ഋഷിദാസ് സമ്മാനദാനം നിർവ്വഹിച്ചു. പി. കെ. ഷിജു അധ്യക്ഷത വഹിച്ചു. ടി. പി. നിബിൻ, പി. പി. സജീവൻ, ചന്ദ്രൻ വെള്ളയിൽ എന്നിവർ സംസാരിച്ചു. ക്ഷേത്രത്തിലെ വിവിധ കമ്മിറ്റി ഭാരവാഹികളായ വി. പി. ശ്രീധരൻ, സി. എം. അച്ചുതൻ, വി. വി. മാധവൻ, സി. എം. ജയശീലൻ എന്നിവർ സന്നിഹിതരായിരുന്നു.


