ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി മൂന്നു യുവതികളെ കാണാതായി

കോട്ടയം: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇന്നലെ മൂന്നു യുവതികളെ കാണാതായി. പിഎസ്സി കോച്ചിംഗിന് പോയ മുട്ടന്പലം സ്വദേശിയായ 22 കാരിയെ കാണാതായതിന് ബന്ധുക്കള്‍ കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്കി. യുവതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഫോണ്‍ ഓണ്‍ ചെയ്താല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി കണ്ടെത്തുന്നതിന് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മാലം സ്വദേശിയായ 23കാരിയെ ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. ജോലിക്കു പോയി തിരികെ എത്താതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. മാതാപിതാക്കള്‍ മണര്‍കാട് പോലീസില്‍ പരാതി നല്കി. ഒരു യുവാവിനൊപ്പം പോയതായി സംശയിക്കുന്നതായി മണര്‍കാട് പോലീസ് പറയുന്നു.

കാഞ്ഞിരപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് പോയ മണിമല സ്വദേശിനിയെ ഇന്നലെ രാവിലെയാണ് കാണാതായത്. 21 വയസുള്ള യുവതിയെ കാണാതായതിന് മണിമല പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.

