ജമ്മു-കാശ്മീരിലെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ കൊയിലാണ്ടിയിൽ സി.പി.ഐ(എം) ധർണ്ണ

കൊയിലാണ്ടി: ജമ്മു-കാശ്മീരിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്ത് പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ച കേന്ദ്രസർക്കരാർ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന ധർണ്ണ സി.പി.ഐ.എം ജില്ലാ സിക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മറ്റി അംഗം അഡ്വ. എൽ. ജി. ലിജീഷ് അദ്ധ്യക്ഷത വഹിച്ചു.
കെ. ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ, എം. വി. ബാലൻ, യു. കെ. ചന്ദ്രൻ എന്നിവര്‍ സംസാരിച്ചു. പി. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു.
