KOYILANDY DIARY.COM

The Perfect News Portal

ജനകീയ ബജറ്റ് ഒറ്റനോട്ടത്തിൽ 

തിരുവനന്തപുരം :  പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നമ്മുക്ക് ജാതിയില്ല പ്രഖ്യാപനം ഒാര്‍മിപ്പിച്ചാണ് തുടക്കം. ബജറ്റ് പരിവര്‍ത്തനത്തിന്റെ ദിശാസൂചിയാകും. സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാണ്. ധനകാര്യപ്രതിസന്ധി സര്‍ക്കാര്‍ ഇടപെടലുകളെ ദുര്‍ബലമാക്കി. നാണ്യവിളത്തകര്‍ച്ചയും ഗള്‍ഫ് പണവരവിലെ കുറവും പ്രതിസന്ധിക്ക് കാരണമാണ്. വരും വര്‍ഷം റവന്യൂക്കമ്മി 20,000 കോടി രൂപയായി ഉയരുമെന്നും തോമസ് ഐസക് പറഞ്ഞു.

രണ്ടുവര്‍ഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളുമില്ല. ആരോഗ്യം പോലുള്ള ചില മേഖലകള്‍ക്കുമാത്രം ഇളവ് • എല്ലാ സാമൂഹികക്ഷേമ പെന്‍ഷനും 1000 രൂപയാക്കി • എല്ലാവര്‍ക്കും വീട്, വെള്ളം, വെളിച്ചം എന്നിവ ഉറപ്പാക്കും • പെന്‍ഷന്‍ കുടിശിക തീര്‍ക്കും • 60 വയസുകഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍. പെന്‍ഷന്‍ ബാങ്ക് വഴിയാക്കും • ജീവനക്കാര്‍ക്ക് ഒാണത്തിന് ഒരുമാസത്തെ ശമ്ബളം അഡ്വാന്‍സായി നല്‍കും• അഞ്ചുവര്‍ഷത്തിനകം എല്ലാവര്‍ക്കും വീട്• കാരുണ്യചികില്‍സാപദ്ധതി എല്ലാവരുടെയും അവകാശമാക്കും• മുടങ്ങിക്കിടക്കുന്ന വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേകപദ്ധതി• ഭൂമിയില്ലാത്തവര്‍ക്ക് മൂന്നുസെന്റ് സ്ഥലം• ധനപ്രതിസന്ധി മറികടക്കാന്‍ രണ്ടാംമാന്ദ്യവിരുദ്ധ പാക്കേജ്. 12,000 കോടിരൂപയുടെ പാക്കേജ്.• ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം• പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പദ്ധതി• നാലുവരിപ്പാത, ഗെയില്‍, വിമാനത്താവളവികസനം എന്നിവയ്ക്ക് ഫണ്ട് അനുവദിച്ചു• മരുന്നു നിര്‍മാണത്തിനായി കെഎസ്ഡിപിയുടെ നേതൃത്വത്തില്‍ ഫാക്ടറി

കൃഷി • കൃഷിഭൂമിയുടെ ഡേറ്റാബാങ്ക് ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും• നെല്ലുസംഭരണത്തിനു 385 കോടി. വയല്‍നികത്തല്‍ വ്യവസ്ഥ റദ്ദാക്കി.• നാളികേര സംരംഭണത്തിന് 25 കോടി. പച്ചക്കറി കൃഷിക്ക് ഊന്നല്‍.• നെല്‍കൃഷി പ്രോല്‍സാഹനത്തിനു 50 കോടി, സബ്സിഡി കൂട്ടും

Advertisements

വിദ്യാഭ്യാസം • ഉന്നത വിദ്യാഭ്യാസം: കേരളത്തെ മികവിന്റെ കേന്ദ്രമാക്കും• സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം• മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ സ്കൂള്‍ രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തും• സ്കൂളുകളിലെ സാങ്കേതിക നിലവാരം ഉയര്‍ത്താന്‍ 500 കോടി• ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, സര്‍ക്കാര്‍ എന്‍ജിനിയറിങ്ങ് കോളജുകള്‍ എന്നിവയെ ആധുനീകരിക്കാന്‍ 500 കോടി

ജലവകുപ്പ് • വെള്ളക്കരം അഞ്ചുവര്‍ഷവും കൂട്ടില്ല• ജല അതോറിറ്റിയുടെ നഷ്ടം ഇല്ലാതാക്കാന്‍ ജലച്ചോര്‍ച്ച ഇല്ലാതാക്കും• നഗരമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന• 1004 കോടി രൂപയുടെ പലിശ എഴുതിത്തള്ളി• 713 കോടി രൂപ വായ്പ ഒാഹരി മൂലധനമാക്കും• ജലവകുപ്പിന് 2064 കോടി രൂപ നീക്കിവച്ചു

കല-സാംസ്കാരികം • എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കും. നവോത്ഥാന നായകരുടെ പേരിലായിരിക്കും കേന്ദ്രങ്ങള്‍.• ഒാരോ കേന്ദ്രത്തിനും ശരാശരി 40 കോടിരൂപ ചെലവാകും• കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ 1000 രൂപയാക്കി.• ഐഎഫ്‌എഫ്കെയ്ക്ക് സ്ഥിരം വേദിക്ക് 50 കോടി

കായികം • 14 ജില്ലകളിലും ഇന്‍ഡോര്‍ സ്റ്റേഡിയം. ഇതിനായി 500 കോടി രൂപ നീക്കിവച്ചു.• എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം. ഈ വര്‍ഷം 135 കോടി രൂപ.

അടിസ്ഥാന സൗകര്യങ്ങള്‍ • മാന്ദ്യവിരുദ്ധ പാക്കേജില്‍ 5000 കോടി രൂപയുടെ റോഡ്,പാലം, കെട്ടിടങ്ങള്‍ എന്നിവ• 1475 കോടി രൂപ ചെലവില്‍ 68 പാലങ്ങള്‍ നിര്‍മിക്കും• 17 ബൈപാസുകള്‍ക്ക് 385 കോടി രൂപ അനുവദിച്ചു• 137 റോഡുകള്‍ക്കായി 2,800 കോടി രൂപ• പുതിയ റോഡുകളും പാലങ്ങളും മെയിന്റനന്‍സ് കരാര്‍ അടിസ്ഥാനത്തില്‍

ഗതാഗതം • കെഎസ്‌ആര്‍ടിസിക്ക് രക്ഷാപാക്കേജ്. കടഭാരം കുറയ്ക്കും.• കെഎസ്‌ആര്‍ടിസി ബസുകള്‍ സിഎന്‍ജിയാക്കും• കൊച്ചി കേന്ദ്രമാക്കി 1000 ബസുകള്‍ സിഎന്‍ജിയാക്കും• ആലപ്പുഴയില്‍ മൊബിലിറ്റി ഹബ്ബ്. റോഡ്-ജലഗതാഗത പദ്ധതികള്‍ സംയോജിപ്പിക്കും.

ടൂറിസം • നാലുലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍• സ്വകാര്യനിക്ഷേപം വര്‍ധിപ്പിക്കും• ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യവികസനത്തിന് 400 കോടി രൂപ• തലശേരി, ആലപ്പുഴ, പൈതൃകപദ്ധതികള്‍ക്ക് 100 കോടി രൂപ.• പൊന്‍മുടി, റോപ്‍വേയ്ക്കും വികസനത്തിനും 200 കോടി

വ്യവസായം • പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് 100 കോടി• എറണാകുളം-പാലക്കാട് വ്യവസായ ഇടനാഴി സ്ഥാപിക്കും• എന്‍എച്ച്‌ 47നോട് ചേര്‍ന്നിട്ടുള്ള പ്രദേശങ്ങളില്‍ വ്യവസായപാര്‍ക്കുകള്‍ തുടങ്ങും.• എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 1500 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

സ്ത്രീശാക്തീകരണം • സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും• ബജറ്റ് രേഖകള്‍ക്കൊപ്പം ജെന്‍ഡര്‍ ഒാഡിറ്റ് റിപ്പോര്‍ട്ടും• പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ശുചിമുറികള്‍• പമ്ബുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ഫ്രഷ് അപ് സെന്ററുകള്‍• സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശുചിമുറികള്‍ ഉറപ്പാക്കും

ഭിന്നലിംഗക്കാര്‍ • 60 വയസുകഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍• ഈ മേഖലയുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ക്ക് സര്‍ക്കാര്‍ സഹായം• ഭിന്നലിംഗക്കാരായ കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍

നികുതി •നികുതി വരുമാനം 25 ശതമാനം കൂട്ടും• നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ ഒന്‍പത് മാര്‍ഗങ്ങള്‍• തന്നിഷ്ടപ്രകാരമുള്ള കടസന്ദര്‍ശനങ്ങളും തിരച്ചിലുകളും തടയും• വാണിജ്യനികുതി വകുപ്പില്‍ സൈബര്‍ ഫോറന്‍സിക് സെല്‍• ചെക്ക്പോസ്റ്റുകളില്‍ ആധുനീക സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കും. • ജിഎസ്ടി വന്നാലും കേരളത്തിലെ ചെക്ക്പോസ്റ്റുകള്‍ തുടരും• വ്യാപാരികളുടെ പരാതികള്‍ കേള്‍ക്കാന്‍ കോള്‍സെന്റര്‍ ആരംഭിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കും.• മൂന്നുവര്‍ഷത്തിനുള്ളില്‍ എല്ലാ ചെക്ക്പോസ്റ്റുകളും ആധുനീകരിക്കും.

Share news