ചുട്ടുപൊള്ളി കേരളം

സംസ്ഥാനത്ത് വയനാട് ഒഴികെ ഉള്ള ജില്ലകളില്‍ ചൊവ്വാഴ്ച വരെ ചൂട് സാധാരണയില്‍ നിന്നു മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരും. അടുത്ത രണ്ട് ദിവസവും വയനാട് ഒഴികെയുള്ള ജില്ലകളില്‍ സാധാരണയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
