ചാരക്കേസിന് പിന്നില്‍ അഞ്ച് നേതാക്കള്‍ ; വിവാദ പ്രസ്താവനയുമായി പത്മജ വേണുഗോപാല്‍

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് മൂന്ന് ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങില്ല, രാഷ്ട്രീയത്തില്‍ ഇപ്പോഴും സജീവമായി നില്ക്കുന്ന അഞ്ച് നേതാക്കന്മാരാണ് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഇവര്‍ ആരൊക്കെയാണെന്ന് താന്‍ ജുഡീഷ്യല്‍ കമ്മീഷന് മുമ്ബാകെ വെളിപ്പെടുത്തും.
എന്നാല്‍ കേസിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് താന്‍ പരസ്യമായി പറയില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയാണ് കെ കരുണാകരന്. വിശ്വസിച്ച് കൂടെ നിന്നവരാണ് ചാരക്കേസിന്റെ പേരില്‍ അദ്ദേഹത്തെ ചതിച്ചത്. അദ്ദേഹത്തിന് വേണമെങ്കില്‍ ഇവരുടെ പേരുകള്‍ നേരത്തെ തന്നെ വെളിപ്പെടുത്താമായിരുന്നു. അതുകൊണ്ട് താനും ഇവരുടെ പേരുകള്‍ വെളിപ്പെടുത്താനില്ലെന്നും തൃശൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പത്മജ പറഞ്ഞു.

ചാരക്കേസില്‍ കരുണാകരന് മാത്രം നീതി കിട്ടാതെ മരിക്കേണ്ടിവന്നു. കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂടി ആവശ്യമാണ്. ചില നേതാക്കന്മാരുടെ ചട്ടുകമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കാടടച്ച് വെടിവയ്ക്കുമ്ബോള് കൊള്ളുന്നത് ആര്‍ക്കെല്ലാമെന്ന് പറയാനാകില്ല. എല്ലാവരുമായി ആലോചിച്ച ശേഷം കൂടുതല്‍ പ്രതികരിക്കുമെന്ന് അവര്‍ പറഞ്ഞു.

