KOYILANDY DIARY.COM

The Perfect News Portal

ചരിത്രം കുറിച്ച് സോളാള്‍ ഇംപള്‍സ് 2, വിമാനം തിരിച്ചെത്തി

ദുബായ്> ചരിത്രം കുറിച്ച് സോളാള്‍ ഇംപള്‍സ് 2, വിമാനം തിരിച്ചെത്തി.പൂര്‍ണ്ണമായും സൌരോര്‍ജ്ജത്തില്‍ സഞ്ചരിച്ച വിമാനം ഇന്ന് രാവിലെയാണ് അബുദാബിയില്‍ തിരിച്ചെത്തിയത്..ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍നിന്ന് 2015 മാര്‍ച്ചിലാണ് വിമാനം  യാത്ര തിരിച്ചത്.

അബുദാബിയിലെ പുനരുത്പാദക ഊര്‍ജ കമ്പനിയായ മസ്ദാറിന്റെ സഹായത്തോടെയാണ് വിമാനം നിര്‍മ്മിച്ചിട്ടുള്ളത്. വായുമലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ സ്വിസ്സര്‍ലണ്ടിലെ എഞ്ചിനീയര്‍മരാണ് വിമാനം രൂപ കല്‍പന ചെയ്തത്.

35000 കിലോമീറ്റര്‍ പറന്ന വിമാനം  നിരവധി പരീക്ഷണപ്പറക്കലുകളും നടത്തിയിരുന്നു.  ശേഷമാണ് യാത്ര തിരിച്ചത്. ഇതിനകം 16 ഇടത്ത് ഇറങ്ങി. സൌരോര്‍ജ്ജമല്ലാതെ മറ്റൊരു ഇന്ധനവും ഇതിലുപയോഗിച്ചിട്ടില്ല. സോളാള്‍ ഇംപള്‍സിന് വിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

Advertisements
ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡ് ആണ് വിമാനത്തിന്റെ പൈലറ്റ്.കോ പൈലറ്റായ  അന്‍ഡ്രെ ബോര്‍ഷ്പര്‍ഗും  ഒരു വര്‍ഷം നീണ്ട പറക്കലില്‍ ഇംപള്‍സിലുണ്ടായിരുന്നു. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന വിമാനത്തില്‍ 17,428 സോളാര്‍ ബാറ്ററികളാണുള്ളത്.

ഒമാന്‍,ഇന്ത്യ,ചൈന,ജപ്പാന്‍,സ്പെയിന്‍,ഇറ്റലി.ഈജിപ്ത്,യു.എ.ഇ,കാലിഫോര്‍ണിയ,അരിസോണ,ഒക്ലഹോമ,ഒഹിയോ, പെന്‍സില്‍വാനിയ,ന്യൂയോര്‍ക്ക് എന്നിവടങ്ങിളില്‍ ഇംപള്‍സ് ഇറങ്ങിയിരുന്നു.

 

 

 

 

Share news