ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു

തൃശൂര്‍; ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ ചുമതലയേറ്റത്. ക്ഷേത്രം ഏറ്റെടുക്കാമെന്ന കോടതി ഉത്തരവ് ലഭ്യമായെങ്കിലും ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഏറ്റെടുക്കല്‍ നീണ്ടു പോയിരുന്നു.
ഇന്ന് രാവിലെ പോലീസ് സംരക്ഷണത്തിലാണ് ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിച്ചത്. ക്ഷേത്രം ഭരണ സമിതിക്കെതി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ക്ഷേത്രം ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം തീരുമാനിച്ചത്

