കർഷകസംഘം നേതൃത്വത്തിൽ മത സൗഹാർദ്ദ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ആർ. എസ്. എസ്. ബജ്രംഗ്ദൾ പ്രവർത്തകർ കൊലപ്പെടുത്തി പെഹലൂഖാൻഖെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി കർഷകസംഘം പന്തലായനി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹുണ്ടി പിരിവും മത സൗഹാർദ്ദ സദസ്സും സംഘടിപ്പിച്ചു. പരിപാടി കർഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ പി. കെ. രാമദാസൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ. ബാലൻ നായർ, എം. നാരായണൻമാസ്റ്റർ എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി ടൗണിൽ നടന്ന ഹുണ്ടിക പിരിവിന് കർഷകസംഘം നേതാക്കളായ യു. കെ. ഡി. അടിയോഡി, എ. എം. സുഗതൻ, കെ. ഷിജു മാസ്റ്റർ, പി. കെ. ഭരതൻ എന്നിവർ നേതൃത്വം നൽകി.

