കർഷകസംഘം ടൌൺ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പച്ചക്കറി തൈകളുടെ വിതരണം നടത്തി
കർഷകസംഘം ടൌൺ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പച്ചക്കറി തൈകളുടെ വിതരണം നടത്തി.കേരളം വിഷരഹിത പച്ചക്കറിയിൽ സ്വയംപര്യാപ്തതയിലേക്ക് എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ജീവനി പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭ കൃഷിഭവൻ്റെ സഹായത്തോടെ നടത്തിയ പരിപാടി നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൌൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ച പരിപാടിയിൽ കൃഷി ഓഫീസർ ശുഭശ്രീ ജൈവ കൃഷിയുമായി ബന്ധപ്പെട്ട ക്ലാസെടുത്തു. നഗസഭാ കൌൺസിലർ പി. കെ. രാമദാസൻ മാസ്റ്റർ സംസാരിച്ചു. കർഷകസംഘം യൂണിറ്റ് സെക്രട്ടറി ശ്രേയസ് രവി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ. വി. അശോകൻ നന്ദിയും പറഞ്ഞു.
