KOYILANDY DIARY.COM

The Perfect News Portal

കർണാടകയിൽ സിപിഐ(എം)ന് രണ്ടേക്കർ ഭൂമി നൽകി ദമ്പതികൾ

കർണ്ണാടക ബാഗേപ്പള്ളി: രാജ്യത്ത് സിപിഐ(എം) നടത്തുന്ന പ്രവർത്തനങ്ങൾക്ക് സ്‌നേഹ സമ്മാനമായി 2 ഏക്കർ ഭൂമി നൽകി കർണാടകയിലെ ദമ്പതികൾ. ബാഗേപള്ളിയിലെ ആർ എം ചലപതിയും ഭാര്യ രമാറാണിയുമാണ്‌ സിപിഐ(എം)ന് ആറ്‌ കോടി വിലമതിക്കുന്ന ഭൂമി നൽകിയത്‌. പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബിയുടെ സാന്നിധ്യത്തിലാണ്‌ ജില്ലാ കമ്മിറ്റിക്ക്‌ രേഖകൾ കൈമാറിയത്‌.

“സിപിഐ എമ്മിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നന്നായി അറിയാം. ഞാൻ എന്റെ രണ്ടേക്കർ ഭൂമി സിപിഐ എമ്മിന് നൽകുന്നു. രാജ്യത്ത് സിപിഐ എം നടത്തുന്ന പോരാട്ടങ്ങൾക്ക് ഞങ്ങളുടെ സ്നേഹ സമ്മാനം” – ഭൂമി കൈമാറാനുള്ള രേഖകൾ നൽകിക്കൊണ്ട്‌ ചലപതി പറഞ്ഞു. 

ചലപതിയും ഭാര്യ രമാറാണിയും സിപിഐഎം പാർട്ടി അംഗങ്ങളല്ല. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ബാഗേപ്പള്ളിയിലെ സിപിഐ(എം) റാലിയിൽ പങ്കെടുത്തുകൊണ്ടാണ്‌ തന്റെ രണ്ട്‌ ഏക്കർ ഭൂമി സിപിഐഎമ്മിന്റെ പേരിൽ എഴുതി നൽകിയത്‌.

Advertisements

Share news