ക്ഷേമ ഐശ്വര്യങ്ങൾ അന്വേഷിച്ച് പണ്ടാട്ടിയെത്തി

കൊയിലാണ്ടി. വിഷുനാളിൽ ഊരുകളിലെ വീടുകളിൽ ക്ഷേമ ഐശ്വര്യങ്ങൾ അന്വേഷിക്കാനെത്തിയ പണ്ടാട്ടിയെ ആഘാഷപൂർവ്വം പടക്കം പൊട്ടിച്ചും, പൂത്തിരി കത്തിച്ചും തെരു നിവാസികൾ സ്വീകരിച്ചു. വിഷുനാളിലെ കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിലെ പൗരാണികമായ ആഘോഷമായ പണ്ടാട്ടി (ചപ്പകെട്ട്) കെട്ട് അത്യാഹ്ലാദപൂർവ്വം ആഘോഷിച്ചു.
തെരുവിലെ എടകോടൻകണ്ടി രമേശനും, തെക്കെ തലക്കൽ രാജനുമാണ് പണ്ടാട്ടി വേഷധാരി കളായത്. കുളങ്ങര പറമ്പിൽ ബാബു സഹായിയായി. ശിവപാർവ്വതിമാരുടെ വേഷം കെട്ടിയിരുന്നത് വർഷങ്ങളായി കുന്നൻ കണ്ടിബാലനാണ്. ഇദ്ദേഹത്തെ സഹായിക്കാൻ പി.കെ. ഗോപാലനും. പി. കെ. സജീഷു മാണ് കൂടെയുള്ളത്.

വെള്ളരി

