ക്ഷേത്ര ജീവനക്കാര്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന് (സി.ഐ.ടി.യു.)

കൊയിലാണ്ടി: സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്കുള്ള സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് (സി.ഐ.ടി.യു.) കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കന്മന ശ്രീധരന് ഉദ്ഘാടനം ചെയ്തു. വിജയന് അധ്യക്ഷത വഹിച്ചു. എ.കെ. ബാലന്,ശശികുമാര്‍ പേരാമ്പ്ര, കെ. വേണു, സുകുമാരന്‍, പ്രദീപ് കുമാര്‍, നാരായണന് നമ്പൂതിരി, ഗോപേഷ് കാഞ്ഞിലശ്ശേരി, അനില്‍ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ശ്രീകുമാര്‍ പന്തലായനി (പ്രസി.), ഗോപേഷ് കുമാര്‍ കാഞ്ഞിലശ്ശേരി (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
