ക്ഷേത്രത്തിനുള്ളില്‍ ശാഖ നടത്തിയ മുപ്പത്തഞ്ചോളം ആര്‍എസ്‌എസുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

തൃപ്പൂണിത്തുറ : ക്ഷേത്രാചാരങ്ങള്‍ ലംഘിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വക മരട് തിരു അയിനി ക്ഷേത്രത്തിനുള്ളില്‍ ശാഖ നടത്തിയ മുപ്പത്തഞ്ചോളം ആര്‍എസ്‌എസുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തജനങ്ങളെ തടയുംവിധം ക്ഷേത്ര മതിലിനകത്ത് ആര്‍എസ്‌എസുകാര്‍ ശാഖാപ്രവര്‍ത്തനങ്ങളുടെ ഭാഗമായ മാസ്ഡ്രില്‍ നടത്തിയത്.
ഭക്തജനങ്ങളുടെ പരാതിപ്രകാരം സിപിഐ എം ലോക്കല്‍ സെക്രട്ടറി സി ബി പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ക്ഷേത്രത്തിനു മുന്നിലെത്തി പൊലീസിനെ വിളിച്ചുവരുത്തി. മരട് പൊലീസ് കേസെടുക്കാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് സൗത്ത് സിഐ സിബി ടോം സ്ഥലത്തെത്തി ആര്‍എസ്‌എസുകാര്‍ക്കെതിരെ കേസെടുത്തശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.

