KOYILANDY DIARY.COM

The Perfect News Portal

കോവിഡ് 19 വ്യാപനം തടയുന്നതിൻ്റെ മുന്നോടിയായി കൊയിലാണ്ടി നഗരത്തിൽ അണു നശീകരണം നടത്തി

കോവിഡ് 19 വ്യാപനം തടയുന്നതിൻ്റെ മുന്നോടിയായി കൊയിലാണ്ടി നഗരത്തിൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ്റെ നേതൃത്വത്തിൽ അണു നശീകരണം നടത്തി. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ്  ബിൽഡിംഗ്, കംഫർട്ട് സ്റ്റേഷൻ, അനക്സ് ബിൽഡിംഗ്, ഒട്ടോ സ്റ്റാൻ്റ്, മത്സ്യ മാർക്കറ്റ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് അണുനശീകരണ പ്രവർത്തനം നടത്തിയത്.

നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദീകരണം നടത്തി. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ജനപങ്കാളിത്തമില്ലതെ ആവശ്യമായ അകലംപാലിച്ചാണ് ജീവനക്കാരും ജനപ്രതിനിധികളും ക്ലോറിനേഷൻ നടത്തിയത്. 

ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ, നഗരസഭ കൌൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, എ.കെ. രമേശൻ, പി.എം. ബിജു, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രമേശൻ, ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. പ്രസാദ്, മറ്റ് ജീവനക്കാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisements

Share news

Leave a Reply

Your email address will not be published. Required fields are marked *