കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം
കോഴിക്കോട് : എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന മനുഷ്യച്ചങ്ങലയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ പകല്‍ ഒന്ന്മുതല്‍ വാഹന ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.
തൃശൂര്‍, പാലക്കാട്, മഞ്ചേരി, മലപ്പുറം ഭാഗത്ത്നിന്ന് വരുന്ന കെഎസ്ആര്‍ടിസി-സ്വകാര്യ ബസ്സുകള്‍ ബൈപാസ്, ഹൈലൈറ്റ്മാള്‍, പാലാഴി റോഡ് ജങ്ഷന്‍, പൊറ്റമ്മല്‍, അരയിടത്തുപാലം വഴി ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. തിരിച്ച് ആ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ രാജാജി റോഡ്, തൊണ്ടയാട്, ഹൈലൈറ്റ്മാള്‍ വഴി പോകണം.
വയനാട്, താമരശേരി ഭാഗത്തുനിന്ന് വരുന്ന കെഎസ്ആര്‍ടിസി-സ്വകാര്യ ബസ്സുകള്‍ കുന്നമംഗലം, കാരന്തൂര്‍, വെള്ളിമാടുകുന്ന്, മലാപ്പറമ്പ്, തൊണ്ടയാട് വഴി ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. അരയിടത്ത്പാലം, മെഡിക്കല്‍ കോളേജ്, കാരന്തൂര്‍, കുന്നമംഗലം വഴി തിരിച്ചുപോകണം.
ജില്ലയുടെ വടക്ക് ഭാഗത്തുനിന്ന് വരുന്ന കെഎസ്ആര്‍ടിസി-സ്വകാര്യ ബസ്സുകള്‍, പൂളാടിക്കുന്ന്, വേങ്ങേരി, മലാപ്പറമ്പ്, തൊണ്ടയാട് വഴി ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. തിരിച്ച് അരയിടത്തുപാലം, എരഞ്ഞിപ്പാലം, മലാപ്പറമ്പ്, വേങ്ങേരി, പൂളാടിക്കുന്ന് വഴി പോകണം.
മീഞ്ചന്ത, ഫറോക്ക് ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ കോതി ബീച്ചിലും പുതിയങ്ങാടി, ബാലുശേരി, വെള്ളിമാടുകുന്ന് ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ഗാന്ധിറോഡ് ഭാഗത്തും പാര്‍ക്ക് ചെയ്യണം.