KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്‌ – വയനാട്‌ തുരങ്കപാത: നിര്‍മ്മാണോദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

കോഴിക്കോട്: വയനാട്ടിലേക്കുള്ള പുതിയ പാതയായ ആനക്കാംപൊയില്‍–കള്ളാടി- മേപ്പാടി തുരങ്കപാത പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഏറെ പ്രാധാനം അര്‍ഹിക്കുന്ന പാതയാണ് നിര്‍മ്മാണം തുടങ്ങുന്നത്.

കോഴിക്കോട് , വയനാട് ജില്ലകളുടെ വികസനത്തിന് വലിയ തോതില്‍ ഈ പാത സഹായമാകും. നിലവിലുള്ള താമരശ്ശേരി ചുരം റോഡിലുടെയുള്ള യാത്രക്ക് വേണ്ടി വരുന്ന സമയവും വേണ്ടിവരില്ല. താമരശ്ശേരി ചുരം റോഡിന് ബദലായി ഒരു റോഡ് എന്ന ചിന്തയാണ് തുരങ്കപാതയിലേക്കെത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

7 കിലോമീറ്ററോളം നീളമുള്ള തുരങ്കപാതയാണ് വരുന്നത്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ വികസനത്തിന് അവസരമൊക്കുക എന്ന ലക്ഷ്യമാണ് പദ്ധതിയെ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ചരക്ക് നീക്കവും സുഗമമാകും . താമരശ്ശേരി ചുരത്തിലെ വാഹന ബാഹുല്യവും കുറയ്ക്കാനാകും . മുഖ്യമന്ത്രി പറഞ്ഞു.

Advertisements

രാവിലെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ നടന്ന ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍, മന്ത്രിമാരായ തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, എംപിമാരായ രാഹുല്‍ഗാന്ധി, എളമരം കരീം, എം വി ശ്രേയാംസ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പദ്ധതിയുടെ സര്‍വേ നടപടികള്‍ തുടങ്ങി. ആനക്കാംപൊയിലിനുസമീപം മറിപ്പുഴയിലെ സ്വര്‍ഗംകുന്നില്‍നിന്ന് ആരംഭിച്ച്‌ വയനാട്ടിലെ മേപ്പാടിക്കുസമീപം എത്തുന്നതാണ് തുരങ്കപാത. മൂന്നുവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

വയനാട് തുരങ്കപാത നിര്‍മാണത്തിന് കേരളാ സര്‍ക്കാര്‍ കൊങ്കണ്‍ റെയില്‍വേയെയണ് സമീപിച്ചത്. വെല്ലുവിളി നിറഞ്ഞ ഈ സംരംഭം അവര്‍ ഏറ്റെടുത്തു. കേരളാ സര്‍ക്കാരിന്റെ അഭിമാനകരമായ ഈ പദ്ധതി സമയ ബന്ധിതമായി തീര്‍ക്കുവാനാണ് തീരുമാനം. വിശദ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള പഠനങ്ങള്‍ ആരംഭിച്ചു. പരിസ്ഥിതിക്ക് യാതൊരു കോട്ടവും വരാത്ത രീതിയിലായിരിക്കും ഈ തുരങ്ക പാതയുടെ നിര്‍മാണം. കൊങ്കണ്‍ റെയില്‍വേ ചെയര്‍മാന്‍ സഞ്ജയ് ഗുപ്ത, ഡയറക്ടര്‍ സുഭാഷ് ചന്ദ് ഗുപ്ത ടീ കെ ദിനേശ് കുമാര്‍,ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം ആര്‍ മോഹന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *