കോതമംഗലം പുവർ പ്യൂപ്പിൾസ് എയ്ഡ് സൊസൈറ്റി പഠനോപകരണ വിതരണം ചെയ്തു

കൊയിലാണ്ടി: കോതമംഗലം പുവർ പ്യൂപ്പിൾസ് എയ്ഡ് സൊസൈറ്റി കോതമംഗലം ഗവ. എൽ.പി.സ്‌കൂൾ വിദ്യാർഥികൾക്കും പൂർവിദ്യാർഥികൾക്കും പഠനോപകരണ വിതരണം നടത്തി. വി.വി.രാമയ്യർ മെമ്മോറിയൽ ക്യാഷ് അവാർഡ് ഷിംനിത്ത്‌ലാൽ അഹമ്മദിനു നൽകി നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു.അഡ്വ.കെ.എൻ.ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.നാരായണൻ നായർ, ടികെ.ഇന്ദിര പി.ബാലൻ നായർ, അഡ്വ.കെ.ബി.ജയകുമാർ, കെ.ഗംഗാധരൻ നായർ, കെ.കെ.ദാമോദരൻ, കെ.വേലായുധൻ നായർ, കെ.പി.അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
