കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

കൊയിലാണ്ടി: മൂന്നാറിലെ സ്ത്രീത്തൊഴിലാളികളെ അപമാനിച്ച വൈദ്യുതി മന്ത്രി എം.എം. മണി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം വി.ടി. സുരേന്ദ്രന്, വി.വി. സുധാകരന്, എം. സതീഷ് കുമാര്‍, രാജേഷ് കീഴരിയൂര്‍, പി.കെ. പുരുഷോത്തമന്, പി.ടി. ഉമേന്ദ്രന്‍, സന്തോഷ് തിക്കോടി, ഷാജി തോട്ടോളി, കെ.എം. റീന തുടങ്ങിയവര്‍ നേതൃത്വം നല്കി.
