കോടിക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ കടലിൽ അകപ്പെട്ടു. ഒരാളെ രക്ഷിച്ചു

കൊയിലാണ്ടി : തിക്കോടി – കോടിക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ കടലിൽ അകപ്പെട്ടു. ഒരാളെ നാട്ടുകാർ രക്ഷിച്ചു. പള്ളിവളപ്പിൽ റാഫിയുടെ മകൻ റാഹിബ് (17) നെ ചല്ലിക്കുഴിയിൽ ഇസ്മായിൽ എന്നയാൾ രക്ഷിച്ച ആശുപത്രിയിലെത്തിച്ചു. തിക്കോടി ഇയ്യച്ചേരി മുസ്തഫയുടെ മകൻ മുഹസിൻ (17) നു വേണ്ടി തിരച്ചിൽ തുടരുന്നു.
വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ക്രിക്കറ്റ് കളിച്ച ശേഷം കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. കടലിൽ കുട്ടികൾ മുങ്ങുന്നത് സമീപത്തെ വീട്ടിലെ വിവാഹപന്തൽ അഴിക്കുന്നവർ കാണുകയും, ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. തുടർന്ന് കൊയിലാണ്ടിയിൽനിന്ന് അഗ്നി രക്ഷാ സേനാഗങ്ങളും എത്തി മത്സ്യതൊഴിലാളികളുടെയും, നാട്ടുകാരുടെയും സഹകരണത്തോടെ തിരച്ചിൽ നടത്തിവരുന്നു.
കൊയിലാണ്ടി പോലീസ്, തഹസിൽദാർ ജി. അനിൽ മുടാടിപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരിഎന്നിവർ സ്ഥലത്തെത്തി. രൂക്ഷമായ തിരമാല രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൊയിലാണ്ടി
ഫയർ ആൻറ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിലാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ രക്ഷാ പ്രവർത്തനം നടത്തിവരുന്നത്.
