കോടതി അലക്ഷ്യക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു

ഡല്‍ഹി: കോടതി അലക്ഷ്യക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു. സൂപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം ഇന്ന് സമര്‍പ്പിച്ചു.
റഫാല്‍ കരാറുമായി ബന്ധപ്പെട്ട് കാവല്കാരന് കള്ളനാണെന്ന് കോടതി പറഞ്ഞെന്ന രാഹുലിന്റെ പരാമര്‍ശമാണ് കോടതി അലക്ഷ്യക്കേസായത്. മൂന്ന് പേജുള്ള സത്യവാങ്മൂലത്തിലാണ് രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞിരിക്കുന്നത്. മുന്‍പും ഈ കേസില്‍ രാഹുല്‍ കോടതിയില്‍ മാപ്പ് പറഞ്ഞിരുന്നെങ്കിലും അതൊന്നും കോടതി പരിഗണിച്ചിരുന്നില്ല.

