കൊല്ലത്ത് സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം

കൊയിലാണ്ടി: കൊല്ലം കണിയാം കുളത്തിൽ താമസിക്കും സി.കെ അബ്ദുൾസമദിന്റെ വീടിനുനേരെ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. ഇന്നലെ രാത്രി 12 മണിക്ക് വീടിനു നേരെ കല്ലെറിയുകയും, ജനൽ ഗ്ലാസ് തകർക്കുകയും ചെയ്തു. തൊട്ടടുത്ത് താമസിക്കുന്ന ഫയാസ് എന്നവരുടെ വീട്ടിലും അക്രമണമുണ്ടായി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
