കൊലപാതക ശ്രമത്തിനെതിരെ കൊയിലാണ്ടിയിൽ CPI(M) പ്രതിഷേധം

കൊയിലാണ്ടി: സി. പി. ഐ. (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററെ ബോoബെറിഞ്ഞ് കൊലപ്പെടുത്താൻ ആർ. എസ്. എസ്. നടത്തിയ ശ്രമത്തിനെതിരെ CPI(M) നടത്തിയ ജില്ലാ ഹർത്താലിനോടനുബന്ധിച്ച് കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ എം. എൽ. എ, ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, കമ്മിറ്റിം അംഗങ്ങളായ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ടി. കെ. ചന്ദ്രൻ മാസ്റ്റർ, പി. ബാബുരാജ്, പി. വി. മാധവൻ, സി. ആശ്വനിദേവ്, പി. കെ. ഭരതൻ, ടി. വി. ദാമോദരൻ തുടങ്ങിയവർ നേതൃത്വ നൽകി.

ഗരംചുറ്റി പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് ചേർന്ന പൊതുയോഗത്തിൽ പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ എം. എൽ. എ., കെ. കെ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

