കൊരയങ്ങാട് കലാക്ഷേത്രo മേടപ്പൂത്തിരി 2017 ആഘോഷിച്ചു

കൊയിലാണ്ടി: കലാസാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ആറാമത് വാർഷികാഘോഷo മേടപ്പൂത്തിരി 2017 വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത സിനിമാ, സീരിയൽ താരം തസ്നി ഖാൻ ഉൽഘാടനം ചെയ്തു. കലാസ്ഥാപനം നടത്തുന്നതിലൂടെ ഒരു നാടിന്റെ സംസ്കാരത്തെയാണ് പരിപോഷിപ്പിക്കുന്നതെന്ന് തസ്നി ഖാൻ പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയർമാൻ എ. എസ്. പ്രഭീഷ് അധ്യക്ഷത വഹിച്ചു.
കലാഭവൻ സരിഗ, സിനിമാ സീരിയൽ താരം കിഷോർ എന്നിവർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ഒഫ്താൽമിക് രംഗത്തും സാമൂഹ്യ സാംസ്കാരിക രംഗത്തും അരനൂറ്റാണ്ടായി പ്രവർത്തിക്കുന്ന സ്റ്റൈലൊ ഗോപിയേട്ടനെയും, കൊരയങ്ങാട് വാദ്യസംഘം സ്ഥാപകൻ കളിപ്പുരയിൽ രവീന്ദ്രനെയും, കോഴിക്കോട്ട് നടന്ന സംസ്ഥാന ചെണ്ടമേള മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊരയ ങ്ങാട് വാദ്യസംഘത്തിലെ കലാകാരൻമാരെയും ആദരിച്ചു.

എ. വി. അഭിലാഷ്, ഡോ. കെ. ഗോപിനാഥ്, പാലക്കാട് പ്രേംരാജ്, ഒ.കെ.രാമൻകുട്ടി, പി .പി .ബാലൻ, കെ കെ.ഗോപിനാഥ്, കൗൺസിലർ ഷീബാ സതീശൻ കളിപുരയിൽ രവീന്ദ്രൻ, ജിഷ വിനോദ് ,ഇ.കെ.ദിനേശൻ, എ.എസ്.അഭിലാഷ്, ടി.എം.പ്രദീപൻ, സംസാരിച്ചു. തുടർന്ന് കലാക്ഷേത്രം വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങൾ, ശാസ്ത്രീയ സംഗീതം, ചിത്രരചന, തബല, വയലിൻ, കീബോർഡ്, എന്നിവയിൽ കലാവിരുന്ന് ഒരുക്കി, തുട ർന്ന് കലാഭവൻ സരിഗയും, കിഷോറും, നയിച്ച നാടൻ പാട്ടുകളും അരങ്ങേറി.

