കൊയിലാണ്ടി GVHSS ൽ പഠനോൽസവം സംഘടിപ്പിച്ചു
കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ യഞ്ജത്തിന്റെ ഭാഗമായി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു. ക്ലാസ് മുറികളിൽ രൂപപ്പെടുന്ന അറിവുകളും, മികവുകളും രക്ഷാകർതൃ സമൂഹമായും, പങ്ക് വെക്കുന്നതിനാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്. പൂവില്ലാത്ത ആമ്പൽചെടിയിൽ രാസ ദ്രാവകം സ്പ്രേ ചെയ്തു പൂവിരിയിച്ച് കൊണ്ട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉൽഘാടനം ചെയ്തു.
നഗരസഭാ കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക ഉഷാകുമാരി, സി. സുചീ ന്ദ്രൻ, ഊർമ്മിള ടീച്ചർ, അസ്സൻ കോയ മാസ്റ്റർ, ബി. സിന്ധു, കെ.ടി. ജോർജ് എന്നിവർ സംസാരിച്ചു.

