കൊയിലാണ്ടി സബ്ബ് ജയിലിൽ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു
 
        കൊയിലാണ്ടി: കൊയിലാണ്ടി സബ്ബ് ജയിലിൽ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായാണ് കൊയിലാണ്ടി സബ്ബ് ജയിലിൽ ലൈബ്രറിക്ക് അംഗീകാരം ലഭിച്ചത്. തടവുകാരെ കുറ്റവാളികളായി കാണാതെ അവരുടെ തടവുകാലം മാനസിക പരിവർത്തനത്തിന് സഹായകമാകുന്നതിനാണ് ജയിലുകളിൽ ലൈബ്രറി സർവീസുമായി കടന്നു ചെല്ലുന്നത്.
നിലവിൽ ജില്ലാ ജയിലുകളിൽ മാത്രമാണ് സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റ അംഗീകാരമുള്ളത്. കേരളത്തിൽ ആദ്യമായാണ് സബ്ബ് ജയിലിൽ ലൈബ്രറിക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗീകാരം നൽകുന്നത്. 7000 രൂപയുടെ പുസ്തകങ്ങളും. ഫർണിച്ചറുകളും. ആനുകാലികങ്ങളും കൊയിലാണ്ടിയിൽ ലൈബ്രറിക്ക് അനുവദിച്ചിട്ടുണ്ട്.

ഈ വർഷം തന്നെ ഗ്രാന്റ് തുക വർധിപ്പിക്കും. കൂടാതെ തടവുകാർക്ക് ബോധവൽക്കരണവും നടത്തും. ഉത്തരമേഖലാ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ മാസ്റ്റർ ഉൽഘാടനം. ചെയ്തു. ജയിൽ ഡി.ഐ.ജി. ശിവദാസ് തൈപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിനവ് കൃഷ്ണന് ജയിൽ ഡി.ഐ.ജി ഉപഹാര സമർപ്പണം നടത്തി. പി.വേണു മാസ്റ്റർ, സി. കുഞ്ഞമ്മത്, ഒ.പി. സത്യൻ, പി. സതീഷ് കുമാർ, ടി.ഒ. അബ്ദുള്ള, പി.എം. രാജേഷ്, കെ.വി. രാജൻ, ഷൈജ, എ.കെ. ഗീത എന്നിവർ സംസാരിച്ചു.



 
                        

 
                 
                