കൊയിലാണ്ടി-മുത്താമ്പി റോഡില്‍ മാലിന്യക്കൂമ്പാരം

കൊയിലാണ്ടി: കൊയിലാണ്ടി-മുത്താമ്പി റോഡില്‍ മേല്‍പ്പാലം ടോള്‍ബൂത്തിന് സമീപം വീടിന് മുമ്പില്‍ വന്‍ മാലിന്യക്കൂമ്പാരം. ചാക്കില്‍ക്കെട്ടിയ മാലിന്യം മഴപെയ്തതോടെ ചീഞ്ഞു നാറുകയാണ്. ഇത് കാരണം പലവിധത്തിലുളള
രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്.
രാത്രികാലങ്ങളിലാണ് വന്‍ തോതില്‍ മാലിന്യം വാഹനങ്ങളിലും മറ്റും ഇവിടെ കൊണ്ട് തള്ളുന്നത്. ഇത് മാലിന്യം ഇടാനുള്ള സ്ഥലമാണെന്ന് കരുതി വാഹനങ്ങളില്‍ യാത്രചെയ്യുന്നവരും ഇവിടെ മാലിന്യം തള്ളുന്നുണ്ട്. ഇത് മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് സമീപ വീട്ടുകാരുടെ ആവശ്യം.

