കൊയിലാണ്ടി മണ്ഡലം സമ്പൂർണ്ണ വൈദ്യുതീകരണ പ്രഖ്യാപനം ശനിയാഴ്ച

കൊയിലാണ്ടി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയുടെ കൊയിലാണ്ടി നിയോജക മണ്ഡലം പ്രഖ്യാപനം ശനിയാഴ്‌ച വൈകീട്ട് 3 മണിക്ക് കെ.ദാസൻ എം.എൽ.എ. നിർവ്വഹിക്കും. കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ 2017 മാർച്ച് 31 വരെ അപേക്ഷ സമർപ്പിച്ച 13 14 ഗാർഹിക ഗുണഭോക്താക്കൾക്കും പദ്ധതിയിലുൾപ്പെടുത്തി വൈദ്യുതി എത്തിച്ചിട്ടുണ്ട്.
പുതിയതായി 18 കിലോമീറ്ററോളം എൽ. ടി. സിംഗിൾ ഫേസ് ലൈൻ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിച്ചാണ് വൈദ്യുതി അപ്രാപ്യമായിരുന്ന ഭവനങ്ങളിൽ വൈദ്യുതി എത്തിച്ചത്. ഒരു കോടി പത്ത് ലക്ഷത്തോളം രൂപയോളം ഇതിനായി ചിലവ് വന്നിട്ടുണ്ട്. കെ. ദാസൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അമ്പത് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ അനുവദിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി വീടുകളുടെ വയറിംഗ് പൂർത്തീകരിക്കുന്നതിന് സന്നദ്ധ സംഘടനകൾ കെ.എസ്.ഇ.ബി. ജീവനക്കാർ ട്രേഡ് യൂണിയനുകൾ തുടങ്ങിയവയുടെ സഹായം ലഭിച്ചിട്ടുണ്ട്. പൂക്കാട് എഫ്. എഫ്. ഹാളിൽ നടക്കുന്ന ഉൽഘാടന ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. കെ.എം. ശോഭ അദ്ധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

