കൊയിലാണ്ടി ഫെസ്റ്റ് “പാട്ടിന്റെ പാലാഴി” സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ കൊയിലാണ്ടി ഫെസ്റ്റിന്റെ ഭാഗമായി “പാട്ടിന്റെ പാലാഴി” സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ കെ. സത്യൻ, വി.കെ പത്മിനി എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രൊഫ: കാവുംവട്ടം വാസുദേവൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എൻ.കെ. ഗോകുൽദാസ്, കെ.ടി.സിബിൻ, യു.കെ.രാഘവൻ എന്നിവർ സംസാരിച്ചു.
