കൊയിലാണ്ടി ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ പ്രവേശനം

കൊയിലാണ്ടി: ഫിഷറീസ് വകുപ്പിനു കീഴിൽ കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ 8,9,10 ക്ലാസ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നൽകുന്നു. പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ താമസിച്ചു പഠിക്കാനുള്ള സൗകര്യമുണ്ട്. ടെക്സ്റ്റ് ബുക്ക്, നോട്ട്ബുക്ക്, മറ്റു പഠനോപകരണങ്ങൾ, ഭക്ഷണം, യൂണിഫോം, വിനോദയാത്ര തുടങ്ങി എല്ലാം സൗജന്യമാണ്.

സാധരണ വിഷയങ്ങൾക്ക് പുറമേ ഫിഷറീസ് സയൻസും, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷും പഠിപ്പിക്കും. ആൺകുട്ടികൾക്ക് ദിവസവും വീട്ടിൽ നിന്ന് വരുന്ന രീതിയിൽ (നോൺ റെസിഡൻഷ്യൽ) പ്രവേശനം നൽകും. വിശദ വിവരങ്ങൾക്ക് 9497216061,9400866043 നമ്പറിൽ ബന്ധപ്പെടുക.


