കൊയിലാണ്ടി ഫയർ സ്റ്റേഷന് ഓണ കൈനീട്ടമായി മിനി ഫയർ എഞ്ചിൻ

കൊയിലാണ്ടി: അഗ്നി രക്ഷാ സേനക്ക് സംസ്ഥാന സർക്കാർ അനുവദിച്ച 30 പുതിയ മിനി ഫയർ എഞ്ചിനുകളിൽ (വാട്ടർ മിസ്റ്റ് ടെന്റ്) ഒന്ന് കൊയിലാണ്ടിക്ക് ലഭിച്ചു. കെ. ദാസൻ എം. എൽ. എ. യുടെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് പുതിയ യൂണിറ്റിൽ ഒന്ന് കൊയിലാണ്ടിക്ക് ലഭിച്ചത്.
തിരുവനന്തപുരതത് നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദന്റെ നേതൃത്വത്തിലാണ് വാഹനം കൊയിലാണ്ടിയിൽ എത്തിച്ചത്. ചെറിയ തീപ്പിടുത്തങ്ങൾ ഉണ്ടായാൽ ഈ വാഹനം ഉപയോഗിക്കാൻ വളരെ എളുപ്പമാണെന്നും ചെറിയ വഴിയിലൂടെ കടന്നുപോകാൻ സാധിക്കുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകതയെന്ന് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.

400 ലിററർ വെള്ളം സംഭരിക്കാൻ സാധിക്കും. വെള്ളം വായു സമ്മർദ്ദത്തിലൂടെ പുറത്തേക്ക് വിടാം. തീ പടർന്നു പിടിക്കുമ്പോൾ മഞ്ഞ്പൊയ്യുന്നതമപോലെയായിരുക്കും വെള്ളം ചീറ്റുമ്പോൾ ഉണ്ടാകുന്ന പ്രതീതി. ഇതിന്കത്ത് ഇലക്ട്രോണിക് കട്ടർ ഉൾപ്പെടെ 5 പേർക്ക് സഞ്ചരിക്കാനും സാധിക്കും.

