KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റിലെ സെഞ്ച്വറി ബേക്കറിയിൽ നിന്ന് പഴകിയ കേക്ക് വിതരണം ചെയ്തതായി പരാതി

കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റിലെ സെഞ്ച്വറി ബേക്കറിയിൽ നിന്ന് പഴകിയ കേക്ക് വിൽപ്പന ചെയ്തതായി പരാതി. സംഭവം അറിയിച്ചിട്ടും നഗരസഭ ആരോഗ്യ വിഭാഗം തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു മുണ്ടോത്ത് സ്വദേശിയായ യുവാവ് തൻ്റെ മകളുടെ പിറന്നാൾ ആഘോഷത്തിന് സെഞ്ച്വറി ബേക്കറിയിൽ നിന്ന് കേക്ക് വാങ്ങിയത്. തുടർന്ന് വീട്ടിലെത്തി  കേക്ക് മുറിച്ച് മകൾക്ക് കൊടുത്തെങ്കിലും കുട്ടി ഉടൻതന്നെ കേക്ക് ശർദ്ധിക്കുകയും ദേഹാസ്വസ്ത്യം പ്രകടിപ്പിക്കുകയും ചെയ്തു.

തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ ഏറെ കാലപ്പഴക്കം ചെന്ന പുളിരുചിയുള്ള കേക്കാണിതെന്ന് മനസിലായി. തുടർന്ന് കൊയിലാണ്ടി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും ഫുഡ്ഡ് & സേഫ്റ്റി വിഭാഗം അസി. കമ്മീഷണറെയും വിവരം അറിയിച്ചെങ്കിലും ഒരു ദിവസം കഴിഞ്ഞിട്ടും. യാതൊരു വിധ നടപടിയും എടുത്തിട്ടില്ല. അതിനിടെ പ്രശ്നം ഒത്തുതീർപ്പാക്കാൻ ചിലർ ശ്രമിക്കുന്നതായി ഇവർ ആരോപിച്ചു. ശനിയാഴ്ച  ഉദ്യോഗസ്ഥരെ വീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്ഥാപനത്തിന് നോട്ടീസ് കൊടുക്കും എന്ന് മാത്രമാണ് ലഭിച്ചിട്ടുള്ള മറുപടി. സ്ഥാപത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ബേക്കറി ഉടമയ്ക്കും ആരോഗ്യ വിഭാഗത്തിനുമെതിരെ സ്വകാര്യ അന്യായം ഫയൽചെയ്യുമെന്നും ഇവർ പറഞ്ഞു.

കഴിഞ്ഞ 2 മാസം മുമ്പെ ഇതേ സ്ഥാപനത്തിൻ്റെ സ്റ്റേഡിയം ബിൽഗിംഗിലെ പലഹാരപ്പുര വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം പൂട്ടി സീൽ ചെയ്തിരുന്നു. മെയിൻ്റനൻസ് വർക്ക് പൂർത്തിയാക്കി ഫൈൻ അടച്ചതിന് ശേഷമാണ് പീന്നീട് സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്. 

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *