കൊയിലാണ്ടി നെസ്റ്റ് – നിയാർക്കിന്റെ – സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഭിന്നശേഷിയുള്ള കുട്ടികളുടെ പഠന പരിശീലനത്തിനായി നെസ്റ്റ് കൊയിലാണ്ടി ആരംഭിക്കുന്ന (നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആന്റ് റിസർച്ച് സെന്റർ) ‘നിയാർക്കിന്റെ’ ശിലാസ്ഥാപന ചടങ്ങ് വിജയിപ്പിക്കുന്നതിന് സംഘാടകസമിതി ഓഫീസ് കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജൂലായ് 29ന് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടി വിജയിപ്പിക്കുന്നതിന് കെ. ദാസൻ എം. എൽ. എ. യുടെ നേതൃത്വത്തിൽ വിപുലമായ സംഘാടകസമിതിയോഗം വിളിച്ചുചേർത്തിരുന്നു. ഇതിന്റെ തുടർച്ചായായാണ് ഓഫീസ് തുറന്ന് പ്രവർത്തിച്ചത്.

വി. പി. ഇബ്രാഹിംകുട്ടി, രാജേഷ് കീഴരിയൂർ, ടി. പി. ബഷീർ, എ. അസീസ്, സി. അബ്ദുള്ളഹാജി, ടി. കെ. യൂനുസ് തുടങ്ങിയവർ സംബന്ധിച്ചു.

