കൊയിലാണ്ടി നഗരസഭ പലിശരഹിത വായ്പ: സ്വയംതൊഴിൽ സംരഭങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു

കൊയിലാണ്ടി: കേരള സംസ്ഥാന സർക്കാരിന്റെ സ്വയം തൊഴിൽ സംരംഭങ്ങൾക്ക് പലിശ രഹിത റിവോൾവിംഗ് ഫണ്ടും, പലിശ സബ്ബ്സിഡിയും നൽകുന്ന പദ്ധതി പ്രകാരം മുൻസിപ്പൽ പരിധിയിൽ സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവരിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും പ്രോജക്ട് റിപ്പോർട്ടും സഹിതം 15-9-2017 വൈകീട്ട് 5 മണി വരെ ഓഫീസിൽ സ്വീകരിക്കുന്നതാണ്.
18 നും 50 നും ഇടയിൽ പ്രായമുള്ള 5 പേരടങ്ങുന്ന ഗ്രൂപ്പിൽപെട്ടവർ, പൊതു ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ്പയെടുത്ത് സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർ, കാർഷികോത്പന്നത്തിൽ അധിഷ്ഠിതമായ സംരംഭം, മത്സ്യം, മാംസം, പാൽ എന്നിവയുടെ മൂല്യവർദ്ദിത ഉൽപ്പന്നങ്ങൾ നിർമ്മിക്കൽ, വിപണനം, സംസ്ക്കരണം എന്നിവയും സൗരോർജ്ജ പ്ലാന്റ്, പോളിഹൗസ് എന്നിവ നിർ്മിച്ചുനൽകൽ, മാലിന്യം സംസ്ക്കരിച്ച് വളമാക്കൽ, പ്ലാസ്റ്റിക് റീ സൈക്ലിംഗ്, പാഴ് വസ്തുക്കളിൽ നിന്ന് ഉൽപ്പന്നം നിർമ്മിക്കൽ തുടങ്ങിയവയിൽ അതെങ്കിലും ഒന്നായിരിക്കണം പദ്ധതിയെന്ന് നഗരസഭാ ചെയർമാന്റെ ഓഫീസിൽ നിന്ന് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9447860416 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

