കൊയിലാണ്ടി നഗരസഭ കൃഷിഭവൻ കാർഷിക പരിശീലനം നടത്തി

കൊയിലാണ്ടി: മുനിസിപ്പൽ കൃഷിഭവൻ ഏകദിന കാർഷിക പരിശീലന പരിപാടി നടത്തി. വിള പരിപാലനം 2016-17 പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശീലന പരിപാടി നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.കെ.പത്മിനി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ.ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസി.ഡയറക്ടർ അനിതാപോൾ പദ്ധതി വിശദീകരണം നടത്തി. കൗൺസിലർമാരായ എം.സുരേന്ദ്രൻ, വി.പി.ഇബ്രാഹിം കുട്ടി, കൃഷി ഓഫീസർ എം.കെ.ശ്രീവിദ്യ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രൊഫ.കെ.എം. ശ്രീകുമാർ (കേരള കാർഷിക സർവ്വകലാശാല) ക്ലാസ്സെടുത്തു.
