KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ അതിർത്തിയിൽ വീണ്ടും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു

കൊയിലാണ്ടി: നഗരസഭ അതിർത്തിയിൽ വീണ്ടും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടി നഗരസഭയുടെയും മൂടാടി ഗ്രാമ പഞ്ചായത്തിൻ്റെയും ബോർഡറിലുള്ള ഗോപാലപുരത്താണ് ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കണ്ണൂർ കോവിഡ് കെയർ സെൻ്ററിലെ എക്സ്റെ സെൻ്ററിലാണ് ഇവർ എന്നറിയുന്നു. ഇതേ തുടർന്ന് ഇവരുമായി സമ്പർക്കം പുലർത്തിയ മൂടാടി പഞ്ചായത്തംഗം ഉൾപ്പെടെ നിരവധി പേരോടും ക്വോറൻ്റൈനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ സന്ദർശനം നടത്തിയ മൂടാടി കോ – ഓപ്പറേറ്റീവ് ബാങ്ക് ഇതിനകം അടച്ചു. 

ഇവർ ഡ്യൂട്ടി കഴിഞ്ഞ്  14 ദിവസം കണ്ണൂരിൽ ക്വോറൻ്റൈനിൽ കഴിഞ്ഞിരുന്നു. അതിനിടയിൽ രണ്ട് തവണ കോവിഡ് ടെസ്റ്റ് നടത്തി. ഇതിൽ രണ്ടിലും നെഗറ്റീവ് ഫലമാണ്  കിട്ടിയത്. തുടർന്ന് മൂന്നാമത്തെ ടെസ്റ്റ് അയച്ചതിന് ശേഷമാണ് ഇവർ നാട്ടിൽ എത്തിയത്. ഇവർ വന്നതിന്ശേഷം 4 ദിവസം കഴിഞ്ഞാണ് അവസാനത്തെ ടെസ്റ്റ് പോസിറ്റീവാണെന്ന് കണ്ണൂരിൽ നിന്ന് അധികൃതർ അറിയിക്കുന്നത്. ഇവരുടെ ഭർത്താവും ആരോഗ്യ വിഭാഗം ജീവനക്കരനാണ്.

കൊയിലാണ്ടി നഗരസഭയിൽപ്പെട്ടവരാണെങ്കിലും മറ്റ് കാര്യങ്ങൾക്ക് മൂടാടി പഞ്ചായത്തുമായാണ് ഇവർക്ക് കൂടുതൽ ബന്ധം. ഇവരുമായി ബന്ധപ്പെട്ട മറ്റ് സമ്പർക്ക പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് പോലീസും ആരോഗ്യ പ്രവർത്തകരും. റൂട്ട് മാപ്പ് ഉടൻതന്നെ പുറത്തിറക്കുമെന്നാണ് അറിയുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *