കൊയിലാണ്ടി നഗരസഭാ കൗൺസിലർ കെ. ടി. ബേബി രാജിവെച്ചു

കൊയിലാണ്ടി: നഗരസഭയിലെ 15-ാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കെ. ടി. ബേബി കൗൺസിലർ സ്ഥാനം രാജിവെച്ചു കൊയിലാണ്ടി ഫയർ & റസ്‌ക്യൂ സ്റ്റേഷനിൽ പാർടൈം സ്വീപ്പറായി ജോലി ലഭിച്ചതിനെതുടർന്നാണ് രാജിവെച്ചത്. കൊയിലാണ്ടി നഗരസഭാ ഓഫീസിൽ സെക്രട്ടറിമുമ്പാകെയാണ് രാജിക്കത്ത് സമർപ്പിച്ചത്. ഇന്ന്തന്നെ ഫയർഫോഴ്‌സിൽ ജോയിന്റ് ചെയ്യുമെന്നാണ് അറിയുന്നത്. ഇതോടെ ഒരു തെരഞ്ഞെടുപ്പിനാണ് നഗരസഭയിൽ കളമൊരുങ്ങുന്നത്.
ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ സി.പി.ഐ.(എം)ന്റെ പ്രതിനിധിയായാണ് കെ.ടി. ബേബി വിജയിച്ചത്. 276 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡി.എഫ്. സ്ഥാനാർത്ഥി ജന്നറ്റിനെയാണ് പരാജയപ്പെടുത്തിയത്. ജന്നറ്റിന് ലഭിച്ച വോട്ടിനേക്കാൾ ഭൂരിപക്ഷത്തിലായിരുന്നു ബേബിയുടെ വിജയം. സി.പി.ഐ.(എം)ന്റെ മോസ്‌ക്കോ എന്നറിയപ്പെടുന്ന പന്തലായനി 15ാം വർഡിൽ ബി.ജെ.പി. സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. കാലാവധി പൂർത്തിയാകാൻ രണ്ട് വർഷംകൂടി ബാക്കിയുള്ളപ്പോഴാണ് രാജി.

