KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയ്ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുo; ചെയര്‍മാന്‍

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിന്റെ വികസന പ്രവൃത്തികള്‍ ത്വരപ്പെടുത്താനും ഏകോപിപ്പിക്കുന്നതിനും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ അറിയിച്ചു. ജില്ലാ നഗരാസൂത്രണ കാര്യാലയം തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അടുത്ത 20 വര്‍ഷത്തെ വികസനമാണ് വിഭാവനം ചെയ്യുന്നത്.  ദേശീയപാതയ്ക്ക് സമാന്തരമായി ബൈപ്പാസ് നിര്‍മിക്കണമെന്നാണ് മാസ്റ്റര്‍ പ്ലാനിലെ നിര്‍ദേശം. കൂടാതെ നിലവിലുള്ള ദേശീയ പാത, സംസ്ഥാന പാത, ജില്ലാ റോഡുകള്‍ എന്നിവ വീതി കൂട്ടി വികസിപ്പിക്കണം. നഗരത്തിന് മാത്രമായും തീരദേശത്തിന് പ്രത്യേകമായും കുടിവെള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക ആസ്​പത്രി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയും സ്ഥാപിക്കണം.

Share news