കൊയിലാണ്ടി ടൗണിലെ തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കണം
കൊയിലാണ്ടി :മാസങ്ങളോളമായി കൊയിലാണ്ടി ടൗണിൽ തെരുവ് വിളക്കുകൾ കത്താത്തത്. ലോക്ക് ഡൗൺ സമയത്ത് രാത്രി 7മണിക്ക് വ്യാപാര സ്ഥാപനങ്ങൾ അടക്കുന്നത് കൊണ്ട് തന്നെ തെരുവ് വിളക്കിന്റെ അഭാവം കാരണം ടൗൺ കൂരിരുട്ടിന്റെ പിടിയിലാണ്. ഇത് സാമൂഹ്യ വിരുദ്ധർക്കും. മറ്റ് അസാന്മാർഗിക പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് അനുഗ്രഹമായി മാറുകയാണ്. ടൗണിൽ കാൽനട യാത്ര കാർക്കും പൊതുജങ്ങൾക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നു. ടൗണിലെ തെരുവ് വിളക്കുകൾ കാര്യക്ഷമമായി കത്തിക്കാൻ ബന്ധപെട്ടവർ നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ. കെ നിയാസ് അധ്യക്ഷത വഹിച്ചു കെ പി രാജേഷ്, കെ ദിനേശൻ, പി കെ ഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മദ്, പി. ചന്ദ്രൻ, പി കെ മനീഷ്, അജീഷ്, വി കെ, ഹമീദ്, കെ വി റഫീഖ് എന്നിവർ സംസാരിച്ചു.

